സ്റ്റേഷനിലെ വിരുന്ന് സൽക്കാരം: അന്വേഷണം ആരംഭിച്ചു
text_fieldsേപാത്തൻകോട്: േപാത്തൻകോട് പൊലീസ് സ്റ്റേഷനിലെ വിരുന്നുസൽക്കാരം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കഞ്ചാവ്, കള്ളനോട്ട് പ്രതി എന്ത് സാഹചര്യത്തിലാണ് വിരുന്ന് സൽക്കാരം നടത്തിയത് എന്നാണ് അന്വേഷിക്കുന്നത്.
എന്നാൽ ഞായറാഴ്ച കടകൾ അവധിയായത് കൊണ്ട് സ്റ്റേഷനിൽ ഡൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണത്തിന് വേണ്ടി മറ്റൊരാളെ ഏൽപ്പിക്കുകയും അതിന് വേണ്ട പണം കൊടുക്കുകയും ചെയ്തതാണെന്ന് േപാത്തൻകോട് ഇൻസ്പെക്ടർ അരുൺ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ വിളിക്കുേമ്പാഴാണ് ഇക്കാര്യങ്ങൾ അറിയുന്നത്. പണം വാങ്ങി ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞത് സ്റ്റേഷനുമായി സ്ഥിരമായി ബന്ധമുള്ള മറ്റൊരാളാണ്. സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇൻസ്പെക്ടർ അരുൺ പറഞ്ഞു.

