Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാക്കള്‍ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു
text_fieldsbookmark_border
പാറശ്ശാല: ബൈക്കിലെത്തിയ യുവാക്കള്‍ കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു. അമരവിള സി.എസ്.ഐ പള്ളിക്ക് സമീപം എസ്ബി ഫാന്‍സി സ്റ്റോര്‍ നടത്തുന്ന രാമേശ്വരം മുഴിമന്തോട്ടം ഏദനില്‍ ഷൈലജയുടെ (58) ആറ് പവന്റെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം. മാല പൊട്ടിക്കുന്നതിനിടെ ഷൈലജയുടെ കഴുത്തിന് മുറിവേറ്റു.
പിടിവലിയില്‍ കടയിലെ ചില്ല്പെട്ടിയോടൊപ്പം നിലത്ത് വീണ ഇവരുടെ മുതുകിലും കൈക്കും ചില്ല് തറച്ചുകയറി പരിക്കുണ്ട്. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

