കാറിനും ബൈക്കിനും തീെവച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsപാറശ്ശാല: ലഹരിമരുന്ന് കച്ചവടം വിലക്കിയതില്‍ രോഷാകുലരായി കാറിനും ബൈക്കിനും തീവെച്ച സംഭവത്തില്‍ മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല മുര്യങ്കര പാലക്കുഴി വീട്ടില്‍ റെജി, മേക്കോട് കളിയിക്കാവിള ആലുവിള വീട്ടില്‍ സാജന്, ധനുവച്ചപുരം കരിക്കകത്ത് വീട്ടില്‍ അഭിന്‍ രാജ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ച 3.30നാണ് സംഭവം. സമീപവാസികളായ ഷൈന്‍, പ്രശാന്ത് തുടങ്ങിയവരുടെ വാഹനങ്ങളാണ് കത്തിച്ചത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതികുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സുജിത്തി് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

