തെങ്ങില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ യുവാവ് സഹായം തേടുന്നു
text_fieldsതെങ്ങിൽനിന്ന് വീണ് നെട്ടല്ലിന് പരിേക്കറ്റ് ചികിത്സയിൽ കഴിയുന്ന അജീഷ്
പാറശ്ശാല: തെങ്ങിൽനിന്ന് വീണ് നെട്ടല്ലിന് ഗുരുതര പരിേക്കറ്റ് ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. അമരവിള എയ്തുകൊണ്ടന്കാണി സ്വദേശി അജീഷാണ് (34) ചികിത്സയിലുള്ളത്.
തെങ്ങുകയറി ഉപജീവനം നടത്തിവന്ന ഇദ്ദേഹം 11 വര്‍ഷം മുമ്പാണ് വീണത്. അരക്കുതാഴേക്ക് തളര്‍ന്ന ഇദ്ദേഹത്തിെൻറ ചികിത്സക്കായി കിടപ്പാടം വിൽക്കേണ്ടിവന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇനിയും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ഭാര്യയും 11 വയസ്സുള്ള മകനുമൊപ്പം വാടകവീട്ടിലാണ് താമസം. തുടർചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. ആയതിനാല്‍ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. എസ്.ബി.ഐ ധനുവച്ചപുരം ശാഖയിൽ ജാസ്മിെൻറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍. 67249547500. ഐ.എഫ്.എസ് കോഡ് 70458. ഫോൺ: +91 884 856 1715.

