ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
text_fieldsമധുപന്
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഡംബര ബസില്‍നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടുവന്ന കഴക്കൂട്ടം നെഹ്റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന് (28) പിടിയിലായി. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്തു.
എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരുണ്ടായിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിയും നെയ്യാറ്റിന്‍കര റെയ്ഞ്ചിന് കൈമാറി.

