പാറശ്ശാലയിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായ അന്തർസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് അധികൃതരോടൊപ്പം
പാറശ്ശാല: മൂന്ന് കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സുമന്‍ദാസ് (19), സുമന്‍ ചന്ദ്രദാസ് (19), ബിഷൂദാസ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചക്കട മംഗലത്തുക്കോണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. മോനി രാജേഷിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് കുമാര്‍, ലാല്‍ കൃഷ്ണ, സുഭാഷ് കുമാര്‍, അനീഷ്, ഡ്രൈവര്‍ സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ രാഖിൽ
അന്വേഷണ സംഘത്തിനൊപ്പം
അമരവിള ചെക്പോസ്റ്റില്‍ രണ്ട് കിലോ കഞ്ചാവുമായി ഊരൂട്ടുകാല സ്വദേശിയായ യുവാവിനെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്‌പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസില്‍ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്നുകല്ലിന്‍മൂട് സ്വദേശി രാഖിലിനെയാണ്(23) അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
അമരവിള ചെക്‌പോസ്റ്റ് സി.ഐ സന്തോഷ് എസ്.കെ, എസ്.ഐ പ്രശാന്ത്, അജികുമാര്‍, നോഗു, വിനോദ്, സതീഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രിസ്മസ്, ന്യൂ ഈയര്‍ കാലത്ത് കഞ്ചാവ് കടത്ത് നിയന്ത്രിക്കാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
രാത്രികാല പരിശോധനയുമുണ്ട്. പരിശോധന ശക്തമായതോടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് പരാതിയുണ്ട്. മയക്കുമരുന്ന് കടത്ത് കൂടുന്നതിനാല്‍ ജനങ്ങള്‍ പരിശോധനയിൽ സഹകരിക്കണമെന്ന് സി.ഐ സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

