Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഎട്ടുകിലോ കഞ്ചാവുമായി...

എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റില്‍
cancel
camera_alt

കഞ്ചാവുമായി പിടിയിലായ അനു 

പാറശ്ശാല: ചില്ലറ വില്‍പനക്കായി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാറശ്ശാല ഗവ. ആശുപത്രിക്ക്​ സമീപം ചാലിയക്കുടിവിള വീട്ടില്‍ അനുവാണ്​ (34) പിടിയിലായത്.

കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കിള്ളി പാലത്തിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിക്ക്​ സമീപം നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ജില്ലയിലെ ചില്ലറ വിൽപനക്കാര്‍ക്കായി ആന്ധ്രയില്‍നിന്ന്​ കഞ്ചാവ് എത്തിച്ച് നല്‍കുന്ന കണ്ണിയിലെ പ്രധാന അംഗമാണ് അനു എന്നാണ് പ്രാഥമിക വിവരം.

പിടിച്ചെടുത്ത കഞ്ചാവിന് രണ്ട്​ ലക്ഷത്തോളം വിലവരും. കൂടുതല്‍ പേരിലേക്ക്​ അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു അറിയിച്ചു.

സി.​െഎമാരായ അനില്‍കുമാര്‍ സി.കെ, ആര്‍. രാജേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രിവ​ൻറീവ് ഓഫിസര്‍മാരായ തോമസ്, ഉണ്ണികൃഷ്ണന്‍ നായര്‍, ആര്‍. പ്രകാശ്, രാജപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിവന്‍, ശരത്, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisganjaparassala
News Summary - Young man arrested with 8 kg of ganja
Next Story