കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
text_fieldsവിനിഷ, വരുണ്‍ ബാബു
പാറശ്ശാല: ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ആഡംബര ബസിലെ രണ്ടു യാത്രക്കാരില്‍നിന്ന് ഹൈബ്രിഡ് ഇനത്തിലെ 15 ഗ്രാം തായ്ലൻഡ് കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24), ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്.
പാറശ്ശാല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസും ആന്റി നാര്‍കോട്ടിക്സ് സംഘവും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. വരുണ്‍ ബാബു സമാനകേസുകളിൽ നേരത്തേയും പ്രതിയാണ്. വിനിഷ കൊലപാതക കേസിലെ പ്രതിയാണ്. നർകോട്ടിക്സ് വിഭാഗം എസ്.ഐ ഷിബുകുമാറും അന്വേഷണസംഘത്തിലുണ്ട്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

