Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനമോഷണക്കേസിൽ രണ്ടുപേർ പിടിയില്‍

text_fields
bookmark_border
വാഹനമോഷണക്കേസിൽ രണ്ടുപേർ പിടിയില്‍
cancel
camera_alt

പ്രതികൾ

പാറശ്ശാല: മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വാഹന മോഷ്ടാക്കള്‍ പിടിയില്‍. പാറശ്ശാല ചന്ദനകട്ടി സ്വദേശി മനീഷ് (23), മോഷ്ടിച്ച വാഹനങ്ങൾ വില്‍ക്കാന്‍ സഹായിച്ച ഒറ്റശേഖരമംഗലം സ്വദേശി അമേഷ് (24) എന്നിവരാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പുത്തന്‍കട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് വിറ്റ കേസിലാണ് അറസ്റ്റ്. ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍ കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജി, ഷറഫുദ്ദീന്‍, ജിതിന്‍വാസ്, പ്രസാദ്, എ.എസ്.ഐ വേലപ്പന്‍ നായര്‍, എസ്.സി.പി.ഒ ജോസ്, സി.പി.ഒമാരായ സാജന്‍, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കേസിലെ മറ്റു പ്രതികളായ പാറശ്ശാല സ്വദേശികളായ ജിജോ, പ്രവീണ്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വാഹനം മോഷ്ടിച്ച് രൂപമാറ്റംവരുത്തി വില്‍ക്കുന്ന വന്‍സംഘം ഇവര്‍ക്ക് പിന്നിലുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പാറശ്ശാല പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested in vehicle theft case
Next Story