Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightവീട്ടമ്മയുടെ മാല...

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേർ പിടിയില്‍

text_fields
bookmark_border
വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേർ പിടിയില്‍
cancel

പാ​റ​ശ്ശാ​ല: ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ പാ​റ​ശ്ശാ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ഴി​ച്ച​ല്‍ വി​യ്യൂ​ക്കോ​ണം ബി​ജു​ഭ​വ​നി​ല്‍ കി​ച്ചു​വെ​ന്ന് വി​ളി​ക്കു​ന്ന അ​നീ​ഷ് (23), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ഴി​ച്ച​ല്‍ പേ​രെ​ക്കോ​ണം ഗോ​കു​ല​ത്തി​ല്‍ സ​ച്ചു​വെ​ന്ന ശ്രീ​രാ​ഗ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​പ​ളാ​മു​ട്ടു​ക്ക​ട പൊ​റ്റാ​യി​ല്‍ക്ക​ട പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ല്‍ സൊ​സൈ​റ്റി​യി​ല്‍നി​ന്ന് പാ​ല്‍ വാ​ങ്ങി​വ​ന്ന തോ​ട്ട​ത്തു​വി​ള വീ​ട്ടി​ല്‍ ശൈ​ല​ജ‍െൻറ (54) അ​ഞ്ച​ര പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ്​ ബൈ​ക്കി​ലെ​ത്തി പ്ര​തി​ക​ള്‍ പൊ​ട്ടി​ച്ചു​ക​ട​ന്ന​ത്.

ഉ​ട​നെ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച്​ പ്ര​തി​ക​ളെ പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ മാ​ല​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല പ്ര​തി​ക​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു.

പാ​റ​ശ്ശാ​ല സ്​​റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ്രീ​ലാ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഗ്രേ​ഡ് എ​സ്.​ഐ ജോ​സ്.​എ​സ്, സി.​പി.​ഒ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, ര​ഞ്​​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newssnatching
Next Story