Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഭിന്നശേഷിക്കാരനായ...

ഭിന്നശേഷിക്കാരനായ ബിബിന്​ ആശ്വാസമായി മന്ത്രിയുടെ ഇടപെടൽ

text_fields
bookmark_border
bibin
cancel

പാ​റ​ശ്ശാ​ല: ക​നാ​ലി​ന്​ മു​ക​ളി​ലെ പാ​ലം ത​ക​ര്‍ന്ന​തോ​ടെ വീ​ടി​ന് പു​റ​ത്തു​ക​ട​ക്കാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്​ ആ​ശ്വാ​സ​മാ​യി മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍. എ​ത്ര​യും വേ​ഗം പാ​ലം പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ക്ക് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ർ​ദേ​ശം ന​ല്‍കി. പാ​റ​ശ്ശാ​ല ചെ​റു​വാ​ര​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബി​ബി​ന്റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദു​ര​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ബി​പി​ന്റെ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന പാ​ലം ത​ക​ര്‍ന്ന​ത്. ക​നാ​ലി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം ത​ക​ര്‍ന്ന​തോ​ടെ ച​ക്ര​ക്ക​സേ​ര​യി​ല്‍ ജീ​വി​ക്കു​ന്ന ബി​പി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ​യാ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പാ​ലം പു​ന​ര്‍നി​ർ​മി​ക്കാ​ന്‍ നേ​ര​ത്തേ പ​ണം അ​നു​വ​ദി​ച്ച​താ​ണ്.

എ​ന്നാ​ല്‍, പാ​ലം ത​ക​ര്‍ന്നു വീ​ണി​ട്ടും ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വാ​ര്‍ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ ഇ​ട​പെ​ട​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgeTrivandrum newsBibin
News Summary - The minister's intervention was a relief to Bibin who is differently abled
Next Story