Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

പാ​റ​ശ്ശാ​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത നാ​ല് പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന് സി.​പി.​ഐ ഉ​ദി​യ​ന്‍കു​ള​ങ്ങ​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ പി​ടി​യി​ൽ. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​യ​ന്‍കു​ള​ങ്ങ​ര ഇ​ല​ങ്കം റോ​ഡി​ല്‍ ഷി​നു (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന്​ പാ​റ​ശ്ശാ​ല പൊ​ലീ​സ് അ​റി​യി​ച്ചു. വെ​ല്‍ഡി​ങ് വ​ർ​ക്​​ഷോ​പ്​ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഷി​നു​വി​നെ ചൊ​വ്വാ​ഴ്ച ക​ളി​യി​ക്കാ​വി​ള​യി​ൽ​നി​ന്ന്​ പാ​റ​ശ്ശാ​ല സി.​ഐ ആ​സാം അ​ബ്ദു​ൽ ക​ലാം, എ​സ്.​ഐ​മാ​രാ​യ പ്ര​സാ​ദ്കു​മാ​ര്‍, സ​ജി, സി​വി​ല്‍ പൊ​ലീ​സു​കാ​രാ​യ വി​ബി​ന്‍, അ​നു​രാ​ഗ്, സാ​ജ​ന്‍, വി​ജ​യ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ക്കെ​തി​രെ പാ​റ​ശ്ശാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

13 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള നാ​ല്​ പെ​ണ്‍കു​ട്ടി​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്ന് പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സ്. വീ​ട്ടി​ല്‍ ക​ളി​ക്കാ​നൊ​ത്തു​കൂ​ടു​ന്ന കു​ട്ടി​ക​ളെ​യാ​ണ്​ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ച​ത​ത്രെ. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​റ​ശ്ശാ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. ഷൈ​നു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minor girlArrestsMolesting case
News Summary - The man who molested minor girls was arrested
Next Story