കനാല്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി
text_fieldsകനാല്‍ വെള്ളം വീടുകളിലേക്ക് കവിഞ്ഞൊഴുകുന്നു
പാറശ്ശാല: കനാൽ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടതുകര കനാലില്‍നിന്ന് ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പ് ഭാഗത്തുനിന്നും തിരിയുന്ന ഉപകനാലാണ് കര കവിഞ്ഞത്. ഇവിടെ 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്. മാലിന്യം നിക്ഷേപിച്ചതിനാലാണ് കനാല്‍ കരകവിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.
ഇടതുകര കനാലില്‍ വെള്ളം വിടുന്ന സമയങ്ങളില്‍ സമാന രീതിയില്‍ വീടുകളില്‍ വെള്ളം കയറാറുണ്ട്.
വൃത്തിയാക്കാതെ കനാല്‍ തുറന്നു വിട്ടതാണ് വീടുകളിലേക്ക് കനാല്‍ കവിഞ്ഞ് വെള്ളമൊഴുകാന്‍ കാരണമായത്. പാറശ്ശാല ഇറിഗേഷന്‍ വകുപ്പ് ഓഫിസിൽ വിവരമറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

