Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എ കടത്ത് രണ്ടാമനും പിടിയില്‍

text_fields
bookmark_border
എം.ഡി.എം.എ കടത്ത് രണ്ടാമനും പിടിയില്‍
cancel
camera_alt

ര​ണ്ടാം പ്ര​തി ആ​ദ​ർ​ശ്, ഒ​ന്നാം പ്ര​തി ഷാ​ന്‍ എ​ന്നി​വ​ർ ഓ​ഫി​സ​ർ​മാ​ർ​ക്കൊ​പ്പം

പാറശ്ശാല: കേരളത്തിലേക്ക് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന രണ്ടാം പ്രതിയും പിടിയിലായി. വര്‍ക്കല മേല്‍വെട്ടൂര്‍ പോസ്റ്റോഫിസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പിറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശിനെയാണ് (22) അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി വോള്‍വോ ബസിൽ യാത്രക്കാരനായ ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ലുതോട്ടം യവനിക വീട്ടില്‍ മുരളീധരന്‍റെ മകന്‍ ഷാന്‍ (23) 75 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ പിടികൂടിയത്. അമരവിള റേഞ്ച് ഓഫിസില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റിവ് ഓഫിസര്‍ സുനില്‍ രാജ്, സി.ഇ.ഒമാരായ വിജേഷ്, സുബാഷ് കുമാര്‍, എസ്.പി. അനീഷ് കുമാര്‍, ലാല്‍ കൃഷ്ണ, അനീഷ്, അര്‍ജുന്‍, ഇന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Second accused arrested for MDMA trafficking
Next Story