Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightകഞ്ചാവിനായി...

കഞ്ചാവിനായി ​കോഴിക്കൂട്ടില്‍ തിരച്ചിൽ; കിട്ടിയത്​ നാടന്‍ ബോംബ്

text_fields
bookmark_border
bomb found
cancel
camera_alt

കോഴിക്കൂട്ടില്‍ കണ്ടെത്തിയ നാടന്‍ ബോംബ്

പാറശ്ശാല: കഞ്ചാവ് വില്‍പന നടക്കുന്നതായി ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരി​ശോധനയിൽ, കോഴിക്കൂട്ടില്‍ നിന്ന്​ നാടന്‍ ബോംബ് കണ്ടെത്തി. മാരായമുട്ടം വടകര ചുള്ളിയൂര്‍ തോപ്പില്‍ മേലൈ പുത്തന്‍വീട്ടില്‍ അരുണ്‍ രാജിെൻറ(24) വീടി​െൻറ കോഴിക്കൂട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.

മുമ്പ് ഇയാള്‍ 20 ഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയുമായി അമരവിള എക്‌സൈസി​െൻറ പിടിയിലായിരുന്നു. ബോംബ് സ്‌ക്വാഡ്​ എത്തി ബോംബ് നിര്‍വീര്യമാക്കി. അരുണ്‍ രാജ് ഓടി രക്ഷപ്പെട്ടു.

അമരവിള ഏക്‌സൈസ് ഇന്‍സ്പക്ടര്‍ നിഥിന്‍ രാജി​െൻറ നേതൃത്വത്തില്‍ നടന്ന ​െറയ്​ഡില്‍ പി.ഒ. രാധാകൃഷ്ണന്‍, സി.പി.ഒമാരായ ജസ്​റ്റിന്‍ രാജ്, ബോബിന്‍, ഹരികൃഷ്ണന്‍, വിനോദ്, ൈഡ്രവര്‍ സനല്‍ തുട ങ്ങിയ സംഘമാണ് ബോംബ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabissearch for cannabisbomb found
News Summary - search for cannabis in hen cage; found bomb
Next Story