Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറശ്ശാല താലൂക്കാശുപത്രിയിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു

text_fields
bookmark_border
25 വ​ര്‍ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള​ള ച​ന്ദ​ന​മ​ര​മാ​ണ് മോ​ഷ​ണം പോ​യത്
പാറശ്ശാല താലൂക്കാശുപത്രിയിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു
cancel
camera_alt

താ​ലൂ​ക്കാ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചുക​ട​ത്തി​യനി​ല​യി​ല്‍

പാറശ്ശാല: പാറശ്ശാല താലൂക്കാശുപത്രിയിലെ പേവാര്‍ഡിനോട് ചേര്‍ന്നു നിന്ന ചന്ദനമരം ഞായറാഴ്ച രാത്രിയില്‍ കവര്‍ന്നു. മോഷണം നടന്നതറിഞ്ഞിട്ടും പരാതി നല്‍കാതെ ആശുപത്രി അധികൃതര്‍. ആശുപത്രിക്കുള്ളില്‍ നിന്ന 25 വര്‍ഷത്തോളം പഴക്കമുളള ചന്ദനമരമാണ് മോഷണം പോയത്. എന്നാൽ പരാതി രേഖാമൂലം നല്‍കാത്തതില്‍ ദുരൂഹത വർധിക്കുന്നു. പോവാര്‍ഡിലെ ജിവനക്കാരന്റെ ഒത്താശയോടെ ആയിരിക്കാം മോഷണമെന്ന് ആരോപണമുണ്ട്.

24 മണിക്കൂറും സുരക്ഷാ ജിവനക്കാരുള്ള താലൂക്ക് ആശുപത്രിയിലാണ് ചന്ദനമരം മോഷണം നടന്നത്. സ്ത്രീകളടക്കം എട്ട് സുരക്ഷാ ജീവനക്കാരുണ്ടായിയിട്ടും മോഷണവിവരം അറിഞ്ഞില്ലായെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. രാത്രിയില്‍ സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ ആശുപത്രി സൂപ്രണ്ടിനോട് പൊലീസില്‍ പരാതി നല്‍കിയോ എന്ന് ചോദിച്ചപ്പോൾ തിരക്കുകാരണം പരാതി നല്‍കിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sandalwood stolen from Parassala Taluk Hospital
Next Story