സ്കൂള്‍ നടയില്‍ മെറ്റല്‍ കൂമ്പാരം; വിദ്യാര്‍ഥികള്‍ക്ക് ദുരിതം
text_fieldsസ്കൂളിന് മുന്നിൽ റോഡിലിറക്കിയ പാറപ്പൊടിയും മെറ്റലും
പാറശ്ശാല: ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളിന് മുന്നില്‍ അനധികൃതമായി അജ്ഞാത സംഘം ഇറക്കിയ പാറപ്പൊടിയും മെറ്റലും വിദ്യാർഥികള്‍ക്ക് ദുരിതം വിതക്കുന്നതായി പരാതി. കഴിഞ്ഞ ഒന്നരമാസമായി പാറപ്പൊടിയും മെറ്റലും ഇവിടെ കൂട്ടിയിട്ടിട്ട്.
ഇതു കാരണം നിരവധി വിദ്യാർഥികളും കാല്‍നടയാത്രക്കാരും വഴുതിവീണു. നിരവധിപേർക്ക് പരിക്കേറ്റു. സ്കൂളിന്റെ മതില് മുതല്‍ റോഡ് വരെ വളരെ പൊക്കത്തില്‍ കൊണ്ടിട്ടിരിക്കുന്നതിനാല് സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും റോഡിലേക്ക് കയറി നടക്കേണ്ടിവരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പഞ്ചായത്തിനും മറ്റ് അധികൃതര്‍ക്കും സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിരവധി സ്കൂളുകളും കോളജുകളുമുള്ള പ്രദേശത്തെ ബസ് സ്റ്റോപും ഇവിടെയാണ്. അതിനാല്‍ ഏറെ തിരക്ക് അനുഭവപ്പെടുന്നയിടം കൂടിയാണ്.

