വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsപാറശ്ശാല: വീടിന്‍റെ മതില്‍ ചാടിക്കടന്ന് വയോധികയായ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടി. വട്ടവിള കുന്നന്‍വിള സ്വദേശി രതീഷ് (34) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി ചെങ്കല്‍ വലിയകുളത്തിനു സമീപം കോട്ടുവിളാകം വീട്ടില്‍ ഗിരിജാ കുമാരിയെയാണ് പ്രതി ആക്രമിച്ചത്.
വീട്ടില്‍ ഉച്ചയ്ക്ക് എത്തി വെള്ളം ചോദിച്ച ഇയാൾ വൈകുന്നേരം വീണ്ടും എത്തി വീടിന് മുന്നിൽ കറങ്ങി നടന്നു. ഇതുകണ്ട് ഗേറ്റ് അടച്ച് വീടിനുള്ളില്‍ കയറിയ വയോധികയെ മതില്‍ ചാടി കടന്ന് എത്തി ആക്രമിക്കുകയായിരുന്നു. വായില്‍ തുണി തിരുകിയ ശേഷം തറയിലിട്ട് വലിച്ചിഴച്ചു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുക്കാരെ കണ്ട പ്രതി ഓടി മറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ സി.സി.ടി.വി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാട്ടുക്കാര്‍ ഇയാളെ പിടികൂടുകയും പാറശ്ശാല പൊലിസിനു കൈമാറുകയുമായിരുന്നു. ഇയാളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

