Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപാറശ്ശാലയിൽ ഭർത്താവ്...

പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

text_fields
bookmark_border
പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
cancel

തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞിവിള സ്വദേശി ബീനയാണ് മരിച്ചത്. ഭർത്താവ് ഷാജി പാറശ്ശാല പൊലീസിൽ കീഴടങ്ങി.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കിൽനിന്നും വീടു പണിക്കായി ലോണെടുത്ത പൈസയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. മർദനം ആരംഭിച്ചതോടെ പുറത്തേക്കോടിയ ബീനയെ പിറകെ എത്തി മുറ്റത്തു വെച്ച് വെട്ടുകയായിരുന്നു.

ബീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർചെ രണ്ടോടെ മരിച്ചു.

Show Full Article
TAGS:Parassala Crime News 
Next Story