വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍
text_fieldsപാറശ്ശാല: വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍. പൊഴിയൂര്‍ ജോണ്‍ പോള്‍ നഗര്‍ രണ്ടില്‍ പുല്ലാന്നിവിളവീട്ടില് ജോയ്മോന് (19) ആണ് പിടിയിലായത്.
47 വയസ്സുള്ള വീട്ടമ്മയെ പിടിച്ചുതള്ളി ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മദ്യത്തിനും കഞ്ചാവിനും അടിമയായ യുവാവിെൻറ സ്വഭാവദൂഷ്യം വീട്ടില്‍ അറിയിച്ചത് വീട്ടമ്മയാണെന്നാരോപിച്ചായിരുന്നു അതിക്രമം.
നാട്ടുകാര്‍ പിടികൂടി പൊഴിയൂര്‍ പൊലീസിലേല്പിച്ചു. അവിടെനിന്ന് ഇറങ്ങിയോടിയ പ്രതിയെ വീണ്ടും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരടക്കമുള്ളവര്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

