വീട് കുത്തിത്തുറന്ന് മോഷണം: പ്ലാറ്റിനം മാലയും ബൈക്കും 20,000 രൂപയും കവർന്നു
text_fieldsമോഷണം നടന്ന വീട്ടിൽ പാറശ്ശാല പോലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തുന്നു
പാറശ്ശാല: ഇടിച്ചക്കപ്ലാമൂട്ടിൽ വീട് കുത്തിത്തുറന്ന് മോഷണം. ഒന്നരലക്ഷം രൂപ വിലയുള്ള പ്ലാറ്റിനം മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും ബൈക്കും മോഷ്ടിച്ചു. ചാനല്‍ക്കര ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് മോഷണം. ഷാഹുല്‍ഹമീദിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടുകാർ കളിയിക്കാവിളയിലെ കുടുംബവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ചടങ്ങ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മുന്നിലുള്ള വാതില്‍ പൂട്ടു തകര്‍ത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഒരു മാലയും കോയിനും മോഷ്ടിച്ചു. പുറത്ത് വെച്ചിരുന്ന ബൈക്കുമായാണ് മോഷ്ടാവ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

