Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്നു

text_fields
bookmark_border
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്നു
cancel
camera_alt

മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം

പാറശ്ശാല: കരുമാനൂര്‍ വിട്ടിയോട് ശ്രീമംഗലത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ രാജേഷിന്റെ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വർണവും നാല്‍പതിനായിരം രൂപയും കവര്‍ന്നു. ബുധനാഴ്ച പുലർച്ചയായിരുന്നു മോഷണം.ജവാനും ഭാര്യയും മകനും വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉറങ്ങുമ്പോഴാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.

വീടിനുപിന്നിലെ വാതലിന്റെ കുറ്റി ഇളക്കിമാറ്റിയശേഷം ഒന്നാംനിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. സി.സി ടി.വിയില്‍നിന്ന് മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.ഒരുമാസത്തിനുള്ളില്‍ പാറശ്ശാല ഹൈര്‍സെക്കൻഡറി സ്‌കൂളിലും ധനുവച്ചപുരത്തും മഞ്ചവിളാകത്തും മോഷണം നടന്നു.എന്നാൽ, മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനായിട്ടില്ല. മോഷ്ടക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണു ജനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House broken into, gold and cash stolen
Next Story