Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുവച്ചപുരത്ത് വീടു കയറി ഗുണ്ടാ ആക്രമണം: ഒരാൾ പിടിയിൽ

text_fields
bookmark_border
ധനുവച്ചപുരത്ത് വീടു കയറി ഗുണ്ടാ ആക്രമണം: ഒരാൾ പിടിയിൽ
cancel
camera_alt

ബിജുവും സഹോദരി ഷീജയും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയില്‍

പാറശ്ശാല: ധനുവച്ചപുരത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ടാസംഘം വീടു കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ. ധനുവച്ചപുരം ഐ.ടി കുഴിവീട്ടില്‍ സതീഷ് (21) ആണ് പിടിയിലായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പാറശ്ശാല പൊലീസ് പറഞ്ഞു. രാത്രി 10 മണിയോടെയാണ് ധനുവച്ചപുരം സ്വദേശി ബിജുവിന്‍റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ബിജു, ഭാര്യ ഷിജി, പാറശ്ശാല സി.ഐ ഓഫിസിലെ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയും ബിജുവിന്‍റെ സഹോദരിയുമായ ഷീജ ഉൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേറ്റിരുന്നു.

ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ കഴിഞ്ഞദിവസം ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചതെന്ന് ബിജു പരാതിയില്‍ പറയുന്നു. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Goons attack in Dhanuvachchapuram; One arrested
Next Story