ഗുണ്ട കൊട്ടുഹരി അറസ്റ്റില്‍
text_fieldsഹരികൃഷ്ണന്
പാറശ്ശാല: കുപ്രസിദ്ധ ഗുണ്ട പെരുമ്പഴുതൂര്‍ നെല്ലിവിള പുത്തന്‍വീട്ടില്‍ കൊട്ടുഹരി എന്ന ഹരികൃഷ്ണന് (25) അറസ്റ്റിൽ. തിരുവനന്തപുരം ജില്ല മജിസ്ട്രേറ്റിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം നെയ്യാറ്റിന്‍കര പൊലീസാണ് പിടികൂടിയത്.
നെയ്യാറ്റിന്‍കര, നരുവാമൂട്, പൊഴിയൂര്‍, കളിയിക്കാവിള പൊലീസ് സ്റ്റേഷന് പരിധിയില്‍ തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം, വാള്, സ്ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മോഷണം, പിടിച്ചുപറി, കള്ളനോട്ട് ഉപയോഗം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ടി. ഫറാഷ്, നെയ്യാറ്റിന്‍കര സി.ഐ സി.സി. പ്രതാപചന്ദ്രന്, എസ്.ഐ സജീവ്, എ.എസ്.ഐ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് ഹരികൃഷ്ണനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

