40 കുപ്പി വ്യാജമദ്യവുമായി വിമുക്തഭടൻ അറസ്റ്റില്‍
text_fieldsജമീന്ദാർ
പാറശ്ശാല: 40 കുപ്പി വിദേശമദ്യവുമായി വിമുക്ത ഭടൻ അറസ്റ്റിലായി. കന്യാകുമാരി വിളവങ്കോട് കളിയല്‍ കടയാല്‍ ചെങ്കുഴിക്കരയില് വീട്ടില്‍ ജമീന്ദാറിനെ (47) ആണ് എക്സൈസ് സംഘം പിടികൂടിയത്. കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ തിരുവനന്തപുരം യൂനിറ്റിലെ പ്രിവന്റിവ് ഓഫിസർ വി. അനില്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പട്രോളിങ്ങിനിടയില്‍ പാറശാല ആശുപത്രി ജങ്ഷന് സമീപത്തായി സ്കൂട്ടറില്‍ 30 ലിറ്റര്‍ (40 കുപ്പി) മദ്യവുമായി പിടികൂടുകയായിരുന്നു.
ജമീന്ദാര് ജോലിയില്‍നിന്ന് വിരമിച്ചശേഷം മറ്റുള്ള സൈനികരില്‍ നിന്നും മദ്യം വാങ്ങിയും, അതോടൊപ്പം വ്യാജമദ്യവും കലര്‍ത്തി കൂടിയ വിലയ്ക്ക് വിൽപന നടത്തിവരുകയായിരുന്നു.
ഇയാൾ ഇപ്പോള്‍ തിരുവനന്തപുരം തിരുമല വേട്ടമുക്ക് ജങ്ഷന് സമീപമാണ് വാടകക്ക് താമസിക്കുന്നത്. മദ്യം വിറ്റ വകയില്‍ ലഭിച്ച 7500 രൂപ, സ്കൂട്ടര്‍ എന്നിവ അമരവിള എക്സൈസ് റേഞ്ച് ഓഫിസില്‍ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

