Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightയുവാവിനെ മർദിച്ച്...

യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
johny
cancel

പാറശ്ശാല: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ്​ ചെയ്തു. ചെങ്കല്‍ വട്ടവിള കീഴ്‌കൊല്ല പുല്ലുവിള തോമസ് ഭവനില്‍ തോമസ് (43) മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്​റ്റ് ചെയ്ത ചെങ്കല്‍ വട്ടവിള കുഴിച്ചാണി അശ്വതി ഭവനില്‍ ജോണിയെയാണ് (51) തിങ്കളാഴ്ച റിമാൻഡ്​ ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഒാടെ വട്ടവിള കുഴിച്ചാണി ആര്‍.സി ചര്‍ച്ചിന് സമീപത്തെ റോഡരികിലാണ് തോമസി​െൻറ മൃതദേഹം കണ്ടെത്തിയത്. ശരീരത്തി​െൻറ വിവിധ ഭാഗങ്ങളില്‍ മർദനത്തി​െൻറ പാടുകള്‍ കണ്ടെത്തിയിരുന്നു. അപ്പോള്‍തന്നെ ഇതൊരു കൊലപാതകമാണെന്ന സൂചനകിട്ടി. തുടര്‍ന്ന് പാറശ്ശാല പൊലീസ് മേല്‍നടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്​റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വട്ടവിള ജങ്​ഷന് സമീപത്ത് തോമസ് ജോണിയുടെ ഇരുചക്രവാഹനത്തില്‍ കയറിപ്പോയതായി കണ്ടെത്തി. തുടര്‍ന്ന് തന്ത്രപരമായി ജോണിയെ പൊലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. മെത്തക്കച്ചവടത്തിനായി പോകുന്ന തോമസും പ്രതിയായ ജോണിയും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 23ന് വൈകീട്ട് ഇവരുടെ വീടിന് സമീപത്തെ ഒരു ഹോട്ടലില്‍ ഇരുവരും തമ്മില്‍ വാക്ക​ു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രമ്യതയിലാകുകയും ഒറ്റക്ക് താമസിക്കുന്ന ജോണി തോമസിനെ മദ്യപിക്കാനായി വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ​െവച്ച്​ മർദിച്ചു. ശേഷം ഉറങ്ങി. അടുത്തദിവസമാണ് തോമസ് മരിച്ചതായി അറിഞ്ഞതെന്ന് ജോണി പൊലീസിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbeating up
News Summary - Defendant arrested for beating young man to death
Next Story