Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightസി.പി.എം പ്രവർത്തക...

സി.പി.എം പ്രവർത്തക ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം -വിമൻ ജസ്റ്റിസ് മൂവ്​മെൻറ്​

text_fields
bookmark_border

തിരുവനന്തപുരം: വെള്ളറട, ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കർകൂടിയായ ആശ (41) പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്​മെൻറ്​ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.

മരിച്ച ആശയുടെ ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരമായി കണക്കിലെടുക്കണം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും, പരാതിപ്പെട്ടിട്ടും നേതൃത്വം ത​െൻറ പരാതിയിൽ നടപടിയൊന്നും എടുത്തിട്ടില്ലെന്നുമാണ് ആശയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

മുഷ്യാവകാശ ലംഘനങ്ങളും സ്ത്രീപീഡനങ്ങളും വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സ്വാധീനമുപയോഗിച്ച് ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിമൻ ജസ്റ്റിസ് ജില്ലാ സമിതി ആവശ്യപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmworkercommitted-suicidepartyoffice
Next Story