Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപണം അനുവദിച്ചിട്ടും...

പണം അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങാതെ ചാരോട്ടുകോണം-കുളത്തൂര്‍ റോഡ്​

text_fields
bookmark_border
പണം അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങാതെ ചാരോട്ടുകോണം-കുളത്തൂര്‍ റോഡ്​
cancel
camera_alt

ചാ​രോ​ട്ടു​കോ​ണം-​കു​ള​ത്തൂ​ര്‍ റോ​ഡ് മെ​റ്റ​ലി​ള​കി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ൽ

പാ​റ​ശ്ശാ​ല: മൂ​ന്നു​വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ചാ​രോ​ട്ടു​കോ​ണം-​കു​ള​ത്തൂ​ര്‍ റോ​ഡി​ന്​ 45 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും നി​ര്‍മാ​ണം തു​ട​ങ്ങു​ന്നി​ല്ല. ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്ത​ര്‍ക്കം കാ​ര​ണം പ​ഞ്ചാ​യ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​വ​ന്ന​തോ​ടെ​യാ​ണ് റോ​ഡി​ന്റെ ത​ക​ര്‍ച്ച ആ​രം​ഭി​ച്ച​ത്.

മൂ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും കു​ള​ത്തൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള രോ​ഗി​ക​ളു​ടെ​യും ആ​ശ്ര​യ​മാ​യി​രു​ന്നു റോ​ഡ്. ത​ക​ര്‍ന്ന റോ​ഡി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ളും പോ​കാ​താ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ര്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി ഉ​ച്ച​ക്ക​ട വ​ഴി​യാ​ണ് പോ​കു​ന്ന​ത്. റോ​ഡി​ന്റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ത്തി​ന്​ പ​രി​ഹാ​ര​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് മൂ​ന്നു​മാ​സം മു​മ്പ്​ എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍നി​ന്ന് റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് 45 ല​ക്ഷം അ​നു​വ​ദി​ക്കു​ക​യും ക​രാ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ച്ചി​ല്ല.

റോ​ഡി​ന് ഇ​രു​വ​ശ​ത്തും മെ​റ്റ​ല്‍ പാ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ല്‍ ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ശേ​ഷം ടാ​റി​ടു​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പൈ​പ്പി​ട​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​രാ​റു​കാ​ര​ന്‍ ത​യാ​റാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionThiruvananthapuram NewsRoadKulathur
News Summary - Charotukonam-Kulathur road construction has not started even though money has been sanctioned
Next Story