Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാറശ്ശാലയിൽ സി.പി.എം, ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം
text_fieldsbookmark_border
പരിക്കേറ്റ ജോബി ആശുപത്രിയിൽ
പാറശ്ശാല: തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം, ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. അക്രമം തടയാന്‍ ശ്രമിച്ച സി.പി.എം ഏരിയ കമ്മിറ്റിയംഗവും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ എസ്.കെ. ബെന്‍ഡാര്‍വിന്‍ നേരെ വധഭീഷണി മുഴക്കിയ സംഘം ഡി.വൈ.എഫ്.െഎ പ്രവര്ത്തകൻ ജോബിയെ (24) വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകരായ അജു, കണ്ണന്, അബിന്‍ എന്നിവരെയും മര്‍ദിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പരശുവയ്ക്കല്‍ കൊല്ലിയോടാണ് സംഭവം. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു
Next Story

