42.75 ലക്ഷംരൂപയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
text_fieldsപനീര്‍സെല്‍വം എക്‌സൈസ് അധികൃതർക്കൊപ്പം
പാറശ്ശാല: മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 42,75,000 രൂപയുമായി തമിഴ്നാട് സ്വദേശി പിടിയില്‍. മധുര കാമരാജ്ശാല മുനിച്ചാൽ റോഡ് 6 സ്ട്രീറ്റില്‍ ഇസ്മയില്‍പുരം നമ്പര്‍ 66ൽ വാടകക്ക് താമസിക്കുന്ന പനീര്‍സെല്‍വം ആണ് (32) പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് കൊറ്റാമം ജങ്ഷനില്‍ അമരവിള എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. തമിഴ്‌നാടില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എസ്.ഇ.ടി.സി ബസിലെ യാത്രക്കാരൻ പനീര്‍ സെല്‍വം ബാഗിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തുക.
ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആര്‍, പ്രിവന്റിവ് ഓഫിസര്‍ ബി. വിജയകുമാര്‍, ഗോപകുമാര്‍, രമേശ്കുമാര്‍, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ നിഷാന്ത്, ശ്രീകുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് വാഹനപരിശോധന നടത്തിയത്. തുടര്‍നടപടികള്‍ക്കായി പ്രതിയെയും പിടികൂടിയ പണവും പാറശ്ശാല പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

