Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ

text_fields
bookmark_border
man arrested
cancel
camera_alt

എട്ടുകിലോ കഞ്ചാവുമായി പിടിയിലായ ബെ​ന്ന​റ്റ് 

പാറശ്ശാല: എട്ടു കിലോ കഞ്ചാവുമായി പാറശ്ശാലയിൽ ഒരാള്‍ അറസ്റ്റില്‍. കളിയിക്കാവിള ആര്‍.സി സ്ട്രീറ്റിലെ ബെന്നറ്റ് (49) ആണ് അമരവിള എക്‌സൈസ് പിടിയിലായത്. ആന്ധ്ര പ്രദേശിൽ നിന്ന് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന കഞ്ചാവ് പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലിറക്കിയ ശേഷം കളിയിക്കാവിളയിലേക്ക് കൊണ്ടുപോകുന്നതിനിടക്കാണ് അമരവിള എക്‌സൈസ് സംഘം പിടികൂടിയത്.

കളിയിക്കാവിളയിൽ എത്തിച്ച ശേഷം ചെറുവിൽപനക്കാണ് ആന്ധ്രപ്രദേശത്തുനിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. അമരവിള എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിരാവിലെ മുതല്‍ പാറശ്ശാലയിലും പരിസരത്തും എക്‌സൈസ്‌ സംഘം കാത്തുനില്‍ക്കുകയായിരുന്നു. നാലു മണിയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man was arrested with 8 kg of ganja
Next Story