പാറപ്പൊടി ചില്ലറ വില്പന കേന്ദ്രത്തിൽ നിന്ന് 51 ചാക്ക് റേഷനരി പിടികൂടി
text_fieldsകാട്ടിലുവിള കെ.കെ ഏജന്‍സിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ലോറിയില്‍ റേഷനരി കണ്ടെത്തിയപ്പോള്‍
പാറശ്ശാല: പാറപ്പൊടി ചില്ലറ വില്പന നടത്തുന്ന കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 51 ചാക്ക് റേഷനരി പിടികൂടി. അമരവിള കാട്ടിലുവിളയിൽ കെ.കെ എജന്‍സിയില്‍ ലോറിയില്‍ സൂക്ഷിച്ചിരുന്ന റേഷനരിയാണ് പിടികൂടിയത്.
51 പ്ലാസ്റ്റിക് ചാക്കുകളിലായി ചാക്കരി, പുഴുക്കലരി, ചമ്പാവരി, പച്ചയരി, ഗോതമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇവിടെ റേഷന്‍ അരി സൂക്ഷിക്കുന്നുണ്ടെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല സപ്ലൈ ഓഫിസര്‍ സി.എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നെയ്യാറ്റിന്‍കര താലൂങ്ക് ഓഫിസര്‍ എസ്.എസ്. അജിത്കുമാര്‍, റേഷനിംഗ് ഓഫിസര്‍മാരായ സിജി, അജയകുമാര്‍, ചിത്ര പി. നായര്‍, രാജീവ്, മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

