Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തില്‍ ‘പാന്തര്‍’ അഗ്നിരക്ഷാ വാഹനങ്ങൾ

text_fields
bookmark_border
വിമാനത്താവളത്തില്‍ ‘പാന്തര്‍’ അഗ്നിരക്ഷാ വാഹനങ്ങൾ
cancel

വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാസേനക്ക് ശക്തിപകരാന്‍ മൂന്ന് ആധുനിക പാന്തര്‍ സി.എഫ്.ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ എത്തി. റോസന്‍ബോവര്‍ നിര്‍മിതമായ ആധുനിക പാന്തര്‍ ഇതോടെ വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിങ് വിഭാഗം കൂടുതല്‍ കരുത്തുറ്റതായി.

700 എച്ച്.പി എന്‍ജിന്‍ കരുത്തേകുന്ന ഓരോ വാഹനവും 30 സെക്കന്‍ഡിനുളളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ വേഗം സാധ്യമാകും. ഓരോ ടെന്‍ഡറിലും 12,500 ലിറ്റര്‍ വെളളം, 1500 ലിറ്റര്‍ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡര്‍ എന്നിവ സംഭരിക്കാന്‍ സാധിക്കും. എ.എ.എച്ച്.എല്‍ സി.ഇ.ഒ അംബര്‍ ദുബെ, ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്‌കോട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിര്‍വഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Panther' firefighting vehicles at the airport
Next Story