75ന്റെ നിറവിൽ പാങ്ങോട് എൽ.പി. സ്കൂൾ; ഉദ്ഘാടനം ഇന്ന്
text_fields75 ാംവാര്‍ഷികം ആഘോഷിക്കുന്ന പാങ്ങോട് ഗവ.എല്‍.പി സ്കൂള്‍
പാങ്ങോട്: ഗവ. എല്‍.പി സ്കൂള്‍ 75ന്റെ നിറവിലേക്ക്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവര്ക്കും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1948ലാണ് സ്കൂള്‍ ആരംഭിച്ചത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷതവഹിക്കും.
സ്കൂളിന് ലഭിച്ച ഉപകരണങ്ങളില്‍ കസേരകളുടെ സമര്‍പ്പണം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫിയും പ്രവാസി മലയാളി ഫെഡറേഷന് നൽകുന്ന കളിയുപകരണങ്ങളുടെ സമര്‍പ്പണം ജില്ല പഞ്ചായത്തംഗം ബിന്‍ഷാ ബി. ഷറഫും സ്കൂളിലെ കിടപ്പുരോഗികളായ കുട്ടികളുടെ ഫിസിയോ തെറപ്പി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളവും നിര്‍വഹിക്കും. സ്കൂളില്‍നിന്നുള്ള വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കലും, വിരമിക്കുന്ന പ്രഥമാധ്യാപകനുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

