പച്ച നീന്തല്‍ക്കുളത്തിലെ പരിശീലനം കൗണ്‍സിലിലെ കുട്ടികൾക്ക് മാത്രം
text_fieldsസ്പോർട്സ് കൗണ്‍സിലിന്റെ കീഴിലുള്ള പച്ച നീന്തല്‍ക്കുളം
പാലോട്: പച്ച നീന്തല്‍ക്കുളത്തിലെ പരിശീലനം സ്പോർട്സ് കൗണ്‍സിലിലെ കുട്ടികൾക്ക് മാത്രമാക്കി. കുളത്തിൽ നീന്തല്‍ പരിശീലിച്ചിരുന്ന ഇരുന്നൂറിലധികം കുട്ടികളുടെ പരിശീലനം മുടങ്ങി. സ്പോർട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് പച്ച നീന്തല്‍ക്കുളം പ്രവര്‍ത്തിക്കുന്നത്. പരിശീലകര്‍ക്ക് പുറമെ പത്ത് താല്‍ക്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു.
സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ വസ്ത്രം മാറുന്ന മുറികളും ശുചിമുറിയും വൃത്തിയാക്കാന്‍ ആളില്ലാതായി. പ്രദേശത്തെ വിവിധ സ്കൂളുകളിലെയും വിവിധ ക്ലബുകളിലെയും വിദ്യാർഥികള്‍ക്ക് നീന്തല്‍ പരിശീലനം ലഭിക്കാതെ വന്നതോടെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും രക്ഷാകര്‍ത്താക്കളും.
ജില്ല, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുകള്‍ നഷടമാക്കിയത് നാടിന്റെ കായിക സ്വപ്നങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് കുളത്തിൽ പരിശീലനത്തിന് എത്തിയവരില്‍ നൂറിലധികം കുട്ടികൾ കണ്ണില്‍ ഫംഗസ് പിടിപെട്ട് ആശുപത്രിയിലായിരുന്നു. അന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെടലുകള്‍ നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

