വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നയാൾ അറസ്റ്റിൽ
text_fieldsപാലോട്: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നയാൾ അറസ്റ്റിൽ. പുലിയൂർ പച്ചക്കാട് തടത്തരികത്ത് വീട്ടിൽ അർജുനൻ എന്ന ഉദയകുമാർ (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം. പുലിയൂർ പച്ചക്കാട് സ്വദേശി രാധയെയാണ് (72) ആക്രമിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ വീടിെൻറ പിൻവാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മുഖത്ത് അമർത്തി ബോധം കെടുത്തി. ശേഷം ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
പാലോട് പൊലീസ് സ്ഥലവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കടബാധ്യതകൾ തീർക്കാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം നെടുമങ്ങാടുള്ള ഫിനാൻസ് സ്ഥാപനത്തിലും ബാക്കിയുള്ളത് സ്വർണക്കടയിലും വിൽപന നടത്തിയതായി പ്രതി സമ്മതിച്ചു.
റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശാനുസരണം നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, മുൻ ഡിവൈ.എസ്.പി അനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ, ജി.എസ്.ഐമാരായ റഹിം, വിനോദ്, ഉദയൻ, സി.പി.ഒമാരായ ഗീത, സുജുകുമാർ, ഉമേഷ്, രാജേഷ്, റിയാസ്, വിനീത്, രതീഷ്, നെടുമങ്ങാട് ഡാൻസഫ് ടീമംഗങ്ങളായ ജി.എസ്.ഐ ഷിബുകുമാർ, എ.എസ്.ഐ സജുകുമാർ, സുനിലാൽ, ഫിംഗർ പ്രിൻറ് എക്സ്പർട്ട് ചിത്രാദേവി, സയൻറിഫിക് അസിസ്റ്റൻറ് ദർശന എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

