Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightമദ്യവിൽപനശാലയിലെ...

മദ്യവിൽപനശാലയിലെ മോഷണം: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മദ്യവിൽപനശാലയിലെ മോഷണം: മൂന്നുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പാ​ലോ​ട്: പാ​ലോ​ട് ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​ല്ല​റ വെ​ള്ളം​കു​ടി എ.​കെ.​ജി കോ​ള​നി​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ സ​ജീ​ർ (37), ക​ല്ല​റ ത​ണ്ണി​യം പ​ന​ച്ച​മൂ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ വി​ഷ്ണു (26), ക​ല്ല​റ മി​തൃ​മ്മ​ല ആ​യി​ര​വ​ല്ലി​ക്കോ​ണം തെ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ​നി​ന്ന് വെ​ള്ളം​കു​ടി എ.​കെ.​ജി കോ​ള​നി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ബാ​ബു (43) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 30ന് ​പാ​ലോ​ട് പാ​ണ്ഡ്യ​ൻ പാ​റ​യി​ലു​ള്ള ഷോ​പ്പി​ന്റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. 18 കു​പ്പി മ​ദ്യ​വും സി.​സി.​ടി.​വി​യു​ടെ ഡി.​വി.​ആ​റും ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന വ​കു​പ്പി​ന്റെ മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന സ്ട്രോ​ങ് ബോ​ക്സ്‌ ത​ക​ർ​ത്ത്​ പ​ണം ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച ഷോ​പ്പി​ന് അ​വ​ധി​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ ഷോ​പ്​ മാ​നേ​ജ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പാ​ങ്ങോ​ട്, വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftLiquor StoreThiruvananthapuram NewsArrest
News Summary - Theft in liquor store: Three arrested
Next Story