Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​വ​ർ

പാ​ലോ​ട്: രാ​ത്രി ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന ക​ക്കൂ​സ് മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ ജ​ല സ്രോ​ത​സു​ക​ളി​ൽ ത​ള്ളാ​ൻ ശ്ര​മി​ച്ച മൂ​ന്ന്​ പേ​ർ പി​ടി​യി​ൽ. കൊ​ല്ലം ഏ​രൂ​ർ പ​ത്ത​ടി വ​ഞ്ചി​പ്പ​ടി ഭാ​ര​തി​പു​രം സ്വ​ദേ​ശി നൗ​ഫ​ൽ(33), ഏ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ടു പ​റ​മ്പി​ൽ സ്വ​ദേ​ശി അ​ഫ്സ​ൽ(38), കോ​ട്ട​യം ചെ​ങ്ങ​ണം വി​ല്ലേ​ജി​ൽ ക​ടു​ക് മു​പ്പ​തി​ൽ അ​ക്ഷ​യ്(23) എ​ന്നി​വ​രാ​ണ് പാ​ലോ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചു​വം, കു​റു​പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ പോ​ലീ​സി​നെ ക​ണ്ട് നി​ർ​ത്താ​തെ കൊ​ല്ലം ജി​ല്ല​യി​ലേ​ക്ക് ഓ​ടി​ച്ച് പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ചി​പ്പ​ൻ​ചി​റ പാ​ല​ത്തി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​ലോ​ട് എ​സ്.​എ​ച്ച്.​ഒ ഷാ​ജി​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നി​സാ​റു​ദ്ദി​ൻ, എ.​എ​സ്.​ഐ​മാ​രാ​യ റ​ഹിം, എ.​എ​സ്. ജോ​യി, സി.​പി. ഒ​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​നെ​തി​രെ മാ​ലി​ന്യം ത​ള്ളി​യ​തി​ന് വാ​മ​നാ​പു​രം ഫോ​റ​സ്റ്റ്, പൊ​ലീ​സ് സ്റ്റേ​ഷ​നു​ളി​ൽ മു​മ്പ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന കേ​സി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toilet wastedumpingarrest
News Summary - The police caught those who tried to throw the toilet waste
Next Story