വനിത ഓട്ടോ ഡ്രൈവറെ അപമാനിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രതി അനിൽ
പാലോട്: വനിത ഓട്ടോ ഡ്രൈവറെ നടുറോഡിൽ അപമാനിച്ചയാൾ അറസ്റ്റിൽ. പാങ്ങോട് വട്ടക്കരിക്കകം ആയിരവല്ലി ബ്ലോക്ക് നമ്പർ 984ൽ അബദ്ധം എന്ന അനിലി (44)നെയാണ് പാലോട് െപാലീസ് അറസ്റ്റ് ചെയ്തത്.
എക്സ് സർവിസ്മെൻ കോളനി ജങ്ഷനിലാണ് അതിക്രമം കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാങ്ങോട് െപാലീസ് കേസെടുത്തു. ഇതറിഞ്ഞ പ്രതി ഒളിവിൽ പോയതോടെ കേസ് പാലോട് പൊലീസിന് കൈമാറി. തുടർന്നാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ പി. ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. നിസാറുദ്ദീൻ, എ. റഹിം, എ.എസ്.ഐ അൽ അമാൻ, എസ്.സി.പി.ഒമാരായ അനീഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

