അന്തരിച്ച വേണുകുമാറിന് കണ്ണീർ യാത്രയയപ്പ് നൽകി ജനം
text_fieldsഎം.പി. വേണുകുമാറിെൻറ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി സംസാരിക്കുന്നു
പാലോട്: ഉറ്റവർ കൈവിട്ട എം.പി. വേണുകുമാറിന് ഉചിതമായ യാത്രയയപ്പ് ഒരുക്കി ജന്മനാട്. ഞായറാഴ്ച രാവിലെ അന്തരിച്ച വേണുകുമാറിെൻറ മൃതദേഹം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ഒരു മണിക്കൂർ നേരം കടകളടച്ച് പാലോട് ടൗണിലെ വ്യാപാരികൾ പ്രിയപ്പെട്ടവനോടുള്ള ആദരവ് അറിയിച്ചു.
ഒരു വർഷത്തോളമായി കരൾ രോഗബാധിതനായിരുന്നു വേണുകുമാർ. കോൺഗ്രസ് നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചു. പാലോട് പ്രീമിയർ അക്കാദമിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി അധ്യാപകനായിരുന്നു.
തെക്കൻ കേരളത്തിലെ പ്രമുഖ കാർഷിക ഉത്സവമായ പാലോട് മേളയുടെ മുഖ്യസംഘാടകൻ, കില ഫാക്കൽറ്റി എന്നീ നിലകളിലും അടയാളപ്പെട്ടു. രോഗബാധിതനായ ശേഷം സൗഹൃദ കൂട്ടായ്മയുടെ സംരക്ഷണയിലായിരുന്നു.
പതിവ് ആശുപത്രി പരിശോധനകൾക്ക് ശേഷം പാലോട് ബന്ധുവീട്ടിൽ വിശ്രമിക്കവേയായിരുന്നു മരണം.
വേണുകുമാറിന് അനുശോചനമർപ്പിച്ച് നടത്തിയ യോഗത്തിൽ അടൂർ പ്രകാശ് എം.പി, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് ഷിനു മടത്തറ, സംസ്ഥാന ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി വി.കെ. മധു, കോൺഗ്രസ് നേതാക്കളായ രലുനാഥൻ നായർ, പവിത്ര കുമാർ, സി.പി.എം നേതാക്കളായ പി.എസ്. മധു, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

