സ്വകാര്യ ബസിൽ വിദ്യാർഥിനിക്ക് നേെര ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ
text_fieldsപ്രമോദ്
പാലോട്: വിദ്യാർഥിനിക്ക് നേെരലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പുളിമാത്ത് കൊടുവഴന്നൂർ കടമുക്ക് ലതികാഭവനിൽ പ്രമോദ് (30) ആണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരനായ ഇയാൾ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്.
23ന് മടത്തറനിന്ന് പാലോടേക്ക് വന്ന സ്വകാര്യ ബസിലായിരുന്നു അതിക്രമം. വിദ്യാർഥിനിയെ അടുത്തിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും പാലോട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ നേതൃത്വത്തിൽ എസ്.ഐ നിസാറുദീൻ, ഗ്രേഡ് എസ്.ഐ അൻസാരി, എ.എസ്.ഐ അനിൽകുമാർ, ഷിബു, ദീപാകുമാരി, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

