പിക്ക് അപ്പ് ലോറിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു
text_fieldsതോട്ടിലേക്ക് മറിഞ്ഞ കാർ
പാലോട് (തിരുവനന്തപുരം): പിക്ക് അപ്പ് ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. തിരുവനന്തപുരം തെങ്കാശി പാതയിൽ പാലോട് ഇടക്കോളനിയിലാണ് സംഭവം. കൊല്ലായിൽ ചരുവിള പുത്തൻ വീട്ടിൽ സവാദ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയി മടങ്ങി വരവേ അമിത വേഗതയിൽ വന്ന പിക്ക് അപ്പ് ലോറി കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ തൊട്ടടുത്തുള്ള കലുങ്കിൽ ഇടിക്കുകയും തുടർന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയിൽ തോട്ടിൽ വെള്ളം നിറഞ്ഞ് നല്ല ഒഴുക്കുണ്ടായിരുന്നു. വലിയ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്.
കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. തോട്ടിലെ മൺതിട്ടയിൽ തങ്ങി നിന്നതാണ് വലിയ അപകടം ഉണ്ടാകാതെ ഒഴിവായത്. അര മണിക്കൂറോളം സവാദ് കാറിനുള്ളിൽ കുടുങ്ങി. സമയം വൈകിയതിനാലും കനത്ത മഴയായതും കാരണം സമീപവാസികളാരും അപകടവിവരം അറിഞ്ഞില്ല. ഏറെ പണിപ്പെട്ട് സവാദ് സ്വയം പുറത്തിറങ്ങുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

