Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightപാലോട് കാർഷിക മേള...

പാലോട് കാർഷിക മേള ഏഴുമുതൽ

text_fields
bookmark_border
palode mela
cancel

പാ​ലോ​ട്: കാ​ർ​ഷി​ക ഗ്രാ​മ​മാ​യ പാ​ലോ​ട്ട് 60 വ​ർ​ഷം മു​മ്പ് ക​ർ​ഷ​ക​ർ ആ​രം​ഭി​ച്ച ക​ന്നു​കാ​ലി​ച്ച​ന്ത​യും കാ​ർ​ഷി​ക-​ക​ലാ, സാം​സ്കാ​രി​ക മേ​ള​യും ഇ​ക്കു​റി​യും. ഏ​ഴി​ന് ആ​രം​ഭി​ച്ച് 16ന് ​സ​മാ​പി​ക്കും. വി​നോ​ദ സ​ഞ്ചാ​ര വാ​രാ​ഘോ​ഷ​വും വൈ​വി​ധ്യ​ങ്ങ​ളാ​യ കാ​ർ​ഷി​ക വി​നോ​ദ-​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. മ​ധു എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

7ന് ​രാ​വി​ലെ 9ന് ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 6ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക​ലാ​മേ​ള​യും ടൂ​റി​സം ആ​ഘോ​ഷ​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ർ​ഷ​ക സം​ഗ​മം ഭ​ക്ഷ്യ​മ​ന്ത്രി അ​ഡ്വ.​ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 200ഓ​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളും വി​വി​ധ ഇ​ന​ത്തി​ൽ​പെ​ട്ട ആ​ടു​മാ​ടു​ക​ളു​ടെ വി​ൽ​പ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കൃ​ഷി പ്രോ​ജ​ക്ടു​ക​ൾ, ജൈ​വ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും, ക​ർ​ഷ​ക​രു​ടെ കൃ​ഷി മാ​തൃ​ക പ​ങ്കു​​വെ​ക്ക​ൽ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക, ക​ർ​ഷ​ക​ൻ, ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​ൻ എ​ന്നി​വ​ർ​ക്കും മി​ക​ച്ച മ​ല​യോ​ര ക​ർ​ഷ​ക​നും അ​വാ​ർ​ഡ് ന​ൽ​കും. കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​ർ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. അ​റു​പ​ത് നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യം വി​ത​ര​ണ​വും.

500 വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, ക​ലാ​പ​രി​പാ​ടി​ക​ൾ, പു​ഷ്പ ഫ​ല​സ​സ്യ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും, ബ​നാ​ന ന​ഴ്സ​റി, ജി​ല്ല കൃ​ഷി​ത്തോ​ട്ടം, എ​ണ്ണ​പ്പ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​ടെ പ​വ​ലി​യ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മെ​ഗാ ക്വി​സ്, ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്, അ​മ​ച്വ​ർ നാ​ട​ക മ​ത്സ​ര​വും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. പു​സ്ത​കോ​ത്സ​വം, സെ​മി​നാ​റു​ക​ൾ വൈ​കീ​ട്ട് സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. 16ന് ​വൈ​കീ​ട്ട് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ആ​ന്റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്ര​ഷ​റ​ർ വി.​എ​സ്. പ്ര​മോ​ദ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ൺ​കു​ട്ടി, പി. ​ര​ജി, കൃ​ഷ്ണ​ൻ​കു​ട്ടി, ടി.​എ​സ്. ബി​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newspalode
News Summary - Palode Agricultural Fair from 7
Next Story