രണ്ട് പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപാലോട്: രണ്ട് പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് നാടുവിട്ടയാെള വടക്കാഞ്ചേരിയിൽ നിന്ന് പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ വേങ്കൊല്ല ബ്ലോക്ക് നമ്പർ 186 ശ്രീലതഭവനത്തിൽ സജിമോൻ (44) ആണ് അറസ്റ്റിലായത്. 2000 ത്തിൽ വേങ്കൊല്ലയിൽ കടകൾ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഇയാൾ വിചാരണക്കായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നാടുവിട്ട ശേഷം പാലക്കാട്, തൃശൂർ ജില്ലകളിലെ പല സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു. നിലവിൽ വിവാഹിതനായി വടക്കാഞ്ചേരിയിലായിരുന്നു താമസം. പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ മനോജ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ വിനിത്, ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ ഷിബു കുമാർ, എ.എസ്.ഐ സജു എന്നിവരടങ്ങിയ സംഘമാണ് നിരന്തര നിരീക്ഷണത്തിലൂടെ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

