Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightടിപ്പറിടിച്ച് ബൈക്ക്...

ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്​റ്റിൽ
cancel

പാ​ലോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത്തി​ലോ​ടി​ച്ച ടി​പ്പ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ അ​റ​സ്​​റ്റ്​​ൽ. ക​രി​മ​ൺ​കോ​ട് പു​ള്ളി​വ​ട്ടം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ​നി​ന്ന്​ പ​ന​ങ്ങോ​ട് കൊ​ച്ചു​വ​ൻ​കാ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ജു​നൈ​ദ് (35) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ പാ​ലോ​ട് നി​ന്ന്​ ന​ന്ദി​യോ​ട് ഭാ​ഗ​ത്തേ​ക്ക് ടി​പ്പ​റോ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ റേ​ഞ്ച് ഓ​ഫി​സ് ജ​ങ്ഷ​നി​ലെ​ത്തി ഒ​രു ബൈ​ക്ക്​ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യി.

പ്ലാ​വ​റ പ​മ്പി​ന് സ​മീ​പ​ത്ത് വീ​ണ്ടും ഏ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​നെ ഇ​ടി​ച്ച ശേ​ഷം മു​ന്നി​ലെ മ​തി​ലി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

റേ​ഞ്ച് ഓ​ഫി​സി​ന് സ​മീ​പ​ത്തെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ആ​നാ​ട് ആ​ലം​കോ​ട് ച​രു​വി​ള വീ​ട്ടി​ൽ സു​നി​ൽ (47) ആ​ണ്​ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളി​നും പ​രി​ക്കേ​റ്റു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി വ​ന്ന കാ​റി​ലാ​ണ് ടി​പ്പ​റി​ടി​ച്ച​ത്. കാ​ർ വെ​ട്ടി​ച്ച് മാ​റ്റി​യ​തി​നാ​ലാ​ണ് മു​ൻ​വ​ശം ത​ക​ർ​ന്ന് യാ​ത്ര​ക്കാ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി.​എ​സ്.​ഐ​മാ​രാ​യ സാം​രാ​ജ്, ഇ​ർ​ഷാ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ അ​ൻ​സ​റു​ദ്ദീ​ൻ, അ​ജി, അ​നി​ൽ​കു​മാ​ർ, എ​സ് സി.​പി.​ഒ രാ​ജേ​ഷ്, സി.​പി.​ഒ വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സു​നി​ലി​​ന്​ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര അ​ന്ത്യ​യാ​ത്ര​യാ​യി

പാ​​ലോ​​ട്: മേ​​ളം ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യാ​​ണ് സു​​നി​​ലി​െ​ൻ​റ അ​​ന്ത്യ​​യാ​​ത്ര​​യാ​​യ​​ത്. അ​​ട​​ച്ചു​​പൂ​​ട്ട​​ലി​െ​ൻ​റ ദീ​​ർ​​ഘ ഇ​​ട​​വേ​​ള ക​​ഴി​​ഞ്ഞ് നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ​​യാ​​ണെ​​ങ്കി​​ലും സ​​ജീ​​വ​​മാ​​കാ​​നൊ​​രു​​ങ്ങു​​ന്ന ഉ​​ത്സ​​വ​​പ്പ​​റ​​മ്പു​​ക​​ളി​​ൽ​​നി​​ന്ന് ജീ​​വി​​തം കൊ​​ട്ടി​​ക്ക​​യ​​റാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു ചെ​​ണ്ട​​മേ​​ള​​ക്കാ​​ര​​നാ​​യ സു​​നി​​ൽ.

സ്​​​റ്റാ​​ർ തി​​യ​​റ്റേ​​ഴ്സ് എ​​ന്ന പേ​​രി​​ൽ ശി​​ങ്കാ​​രി​​മേ​​ളം സ​​മി​​തി ന​​ട​​ത്തി​​യി​​രു​​ന്ന സു​​നി​​ൽ ചെ​​ന്നൈ​​യി​​ലെ പ​​രി​​പാ​​ടി ക​​ഴി​​ഞ്ഞ് തി​​രി​​കെ​​യെ​​ത്തി വി​​തു​​ര​​യി​​ലെ ഭാ​​ര്യ ഗൃ​​ഹ​​ത്തി​​ലേ​​ക്ക് പോ​​കു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

പാ​​ലോ​​ട് റേ​​ഞ്ച് ഓ​​ഫി​​സി​​ന് സ​​മീ​​പ​​ത്തു​െ​​വ​​ച്ച് അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ടി​​പ്പ​​ർ സു​​നി​​ലി​െ​ൻ​റ ബൈ​​ക്കി​​ടി​​ച്ച് തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് സു​​രേ​​ഷ് പ​​രി​​ക്കു​​ക​​ളോ​​ടെ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ആ​​നാ​​ട് മ​​ണ്ഡ​​പം ആ​​ലം​​കോ​​ട് ച​​രു​​വി​​ള വീ​​ട്ടി​​ൽ സാം​​സ​െ​ൻ​റ​​യും ജ്ഞാ​​ന​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ് സു​​നി​​ൽ. ഭാ​​ര്യ: സൂ​​സി. മൃ​​ത​​ദേ​​ഹം ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ൽ പു​​ലി​​പ്പാ​​റ സെ​ൻ​റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വെ​​ക്കും. തു​​ട​​ർ​​ന്ന് ഭാ​​ര്യ​​യു​​ടെ നാ​​ടാ​​യ വി​​തു​​ര​​യി​​ലെ സെ​​വ​​ന്ത് ഡേ ​​ച​​ർ​​ച്ചി​​ൽ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipper lorriydriver arrestedpalode
News Summary - bike traveler died by hitting tipper driver arrested
Next Story