കൊലപാതക ശ്രമം: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsസജികുമാർ
പാലോട്: ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടയിൽ ഡാൻസ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വിതുര ചേന്നൻപാറ കെ.എം.സി. എം സ്കൂളിന് സമീപം വാണിശേരി സജികുമാർ (44) ആണ് പിടിയിലായത്.
വിദേശത്തുനിന്നും നാട്ടിലെത്തിയ സജികുമാർ സംഭവത്തിനുശേഷം നെയ്യാർഡാമിലെ തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. അവിടെനിന്നും മംഗലാപുരം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇടവം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാടൻ പാട്ട് നടക്കുന്നതിനിടയിൽ ഡാൻസ് ചെയ്ത ഇടവം സ്വേദേശി അഖിലിനെയാണ് കുത്തിയത്. കേസിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

