Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightമാ​ല പൊട്ടി​ക്കാ​ൻ...

മാ​ല പൊട്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ratheesh kumar,theft attempt accuse
cancel

പാ​ലോ​ട്: പാ​പ്പ​നം​കോ​ട് ക്ര​സ​ൻ​റ് സ്കൂ​ളി​ന് സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ര​ഞ്ജി​ത് ഭ​വ​നി​ൽ ര​തീ​ഷ്കു​മാ​ർ (29) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

16ന് ​രാ​ത്രി എ​​ട്ടോ​ടെ ഒ​രു ബൈ​ക്കി​ൽ സ്ത്രീ​യെ പി​ൻ​തു​ട​ർ​ന്ന്​ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മാ​ല പൊ​ട്ടി താ​ഴെ വീ​ണ​തി​നാ​ൽ പ്ര​തി​ക്ക് ഇ​ത് കൈ​ക്ക​ലാ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​പ​റ്റി സൂ​ച​ന ല​ഭി​ച്ചു. സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​തി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളി​ൽ ര​തീ​ഷി​നെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​സാ​റു​ദീ​ൻ, ജി.​എ​സ്.​ഐ​മാ​രാ​യ ഇ​ർ​ഷാ​ദ്, അ​ൻ​സാ​രി, സീ​നി​യ​ർ സി.​പി.​ഒ രാ​ജേ​ഷ്, സു​ജു, ലി​ജു, മാ​ധ​വ​ൻ, അ​രു​ൺ, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheft attempt
News Summary - Arrested for attempting to break a necklace
Next Story