പാളയത്തെ ബസ്സ്റ്റോപ് പബ്ലിക് ലൈബ്രറിക്കു സമീപം മാറ്റി
text_fieldsനഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പാളയം പബ്ലിക് ലൈബ്രറിയുടെ എതിർവശത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റിയപ്പോൾ. വെള്ളയമ്പലം-പേരൂർക്കട, വെള്ളയമ്പലം-വട്ടിയൂർക്കാവ് വഴി പോകുന്ന ബസുകളാണ് പബ്ലിക് ലൈബ്രറിക്ക് മുന്നിൽ നിർത്തുക
തിരുവനന്തപുരം: പാളയം വഴി പേരൂർക്കട, വട്ടിയൂർക്കാവ് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ് പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശത്ത്. ഹോർട്ടികോർപ്പിനടുത്താണ് പുതിയ സ്റ്റോപ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്. പട്ടം, വെള്ളയമ്പലം ഭാഗങ്ങളിലേക്കുള്ള എല്ലാ ബസുകൾക്കും സ്റ്റേഡിയത്തിനടുത്ത് സ്റ്റോപ് അനുവദിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണ്. ഇതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ് മാറ്റം തിങ്കളാഴ്ച മുതൽ നടപ്പാക്കാൻ ഗതാഗത പരിഷ്കരണ യോഗത്തിൽ തീരുമാനിച്ചത്.
ഇവിടെ ബസ് ഷെൽട്ടർ നിർമിക്കാൻ എം.എൽ.എ, റോഡ് ഫണ്ട് ബോർഡ്, കോർപറേഷൻ എന്നിവർക്ക് കത്ത് നൽകും. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം കഴിയുമോയെന്നും പരിശോധിക്കും. ചീഫ് സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

