പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തപാൽ മുദ്ര പുറത്തിറക്കി
text_fieldsപത്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കി തപാൽ വകുപ്പ് തയാറാക്കിയ തപാൽ മുദ്രയും പ്രത്യേക പോസ്റ്റൽ കവറും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: തപാൽ വകുപ്പ് കേരള സർക്കിളിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഐക്യം, സൗഹാർദം, ആത്മീയത, പുരാതന സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവക്കായി നിലകൊള്ളുന്ന നാടാണ് കേരളമെന്ന് പ്രകാശന ശേഷം അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി.
ആയിരക്കണക്കിന് അപൂർവ ദേശാടന പക്ഷിയിനങ്ങളുള്ള കേരളത്തിൽ പക്ഷി മേള സംഘടിപ്പിച്ചാൽ സഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും ആകർഷിക്കാനാവുമെന്ന് ഗവർണർ നിർദേശിച്ചു. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ്, നഗരസഭ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ, കരമന ജയൻ, അഡ്വ. എ. വേലപ്പൻ നായർ, ഫോർട്ട് വാർഡ് കൗൺസിലർ എസ്. ഹരികുമാർ, പോസ്റ്റൽ സർവിസസ് ഡയറക്ടർ എൻ.ആർ. ഗിരി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

