Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമേയര്‍ക്കെതിരെ കടുത്ത...

മേയര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം; തിരിച്ചടിച്ച്​ മന്ത്രി

text_fields
bookmark_border
arya rajendran-kerala assembly
cancel


തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ. ​പ്രാ​യം​കു​റ​ഞ്ഞ ആ​ൾ മേ​യ​ർ പ​ദ​വി​യി​െ​ല​ത്തി​യ​ത്​ ചി​ല​ര്‍ക്ക് സ​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍ശം ന​ട​ത്തു​ന്ന​തെ​ന്ന്​ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തി​രി​ച്ച​ടി​ച്ചു. എം. ​വി​ന്‍സെൻറി​െൻറ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

മേ​യ​ര്‍ക്ക് പ്രാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ലും കു​റ​വു​ണ്ടെ​ന്ന് എം. ​വി​ന്‍സെൻറ്​ കു​റ്റ​പ്പെ​ടു​ത്തി. മേ​യ​റു​ടെ പ്രാ​യ​ത്തെ​ക്കാ​ള്‍ പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള​വ​രാ​ണ് ന​ഗ​ര​സ​ഭ​ക്കു​​മു​ന്നി​ല്‍ സ​മ​ര​മി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ര്‍ സ​മ​ര​മി​രു​ന്നാ​ല്‍ അ​വ​രെ പോ​യി കാ​ണു​ന്ന​താ​ണ് പ​തി​വ്.

എ​ന്നാ​ല്‍, ഈ ​മേ​യ​ര്‍ സ​മ​ര​പ്പ​ന്ത​ലി​നു​മു​ന്നി​ല്‍ വ​ലി​യ ടി.​വി െവ​ച്ച് അ​വ​രു​ടെ പ്ര​സം​ഗം ഉ​ച്ച​ത്തി​ൽ കേ​ൾ​പ്പി​ക്കു​ക​യാ​ണ്. പ​ണാ​പ​ഹ​ര​ണ വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി ന​ട​ത്തു​ന്ന സ​മ​രം ത​ട്ടി​പ്പാ​ണ്. ധ​ന​കാ​ര്യ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള അ​വ​രാ​ണ്​ നി​കു​തി വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്​ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ങ്കി​ലും അ​തു​ ചെ​യ്യാ​തെ സ​മ​രം ന​ട​ത്തു​ന്ന​ത്​ ആ​ത്മാ​ർ​​ഥ​ത​യി​ല്ലാ​തെ​യാ​ണെ​ന്ന്​ വി​ന്‍സെൻറ്​ കു​റ്റ​പ്പെ​ടു​ത്തി.

ചെ​റു​പ്പ​ക്കാ​രി​യെ മേ​യ​റാ​ക്കി​യ​താ​ണ് വ്യ​ക്തി​പ​ര​മാ​യ തേ​ജോ​വ​ധ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങ​നെ ചെ​യ്താ​ൽ ഉ​രു​കു​ന്ന വെ​ണ്ണ​യ​ല്ല അ​വ​ര്‍. തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​ന്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ കോ​ടി​ക​ളു​മാ​യി ഇ​റ​ങ്ങി​യി​ട്ടും ബി.​ജെ.​പി​ക്ക്​ ല​ക്ഷ്യം നേ​ടാ​നാ​യി​ല്ല. അ​തി​നാ​ലാ​ണ് അ​വ​ര്‍ കോ​ർ​പ​റേ​ഷ​െൻറ പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ബി.​ജെ.​പി​യു​ടെ സ​മ​രാ​ഭാ​സ​ത്തി​നൊ​പ്പം ചേ​ർ​ന്നു​​നി​ൽ​ക്ക​ണ​മോ​യെ​ന്ന്​ യു.​ഡി.​എ​ഫ് ആ​ലോ​ചി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arya rajendranOpposition
News Summary - Opposition criticizes mayor
Next Story